Thu. Jan 23rd, 2025
മലപ്പുറം:

നിലമ്പൂരില്‍ വിജയിച്ച് പി വി അന്‍വര്‍. 2794 വോട്ടിനാണ് പി വി അന്‍വറിന്റെ വിജയം. വോട്ടെണ്ണി തുടങ്ങിയ ആദ്യഘട്ടത്തില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ആണ് മുന്നില്‍ നിന്നിരുന്നത്. പിന്നീട് ട്രെന്‍ഡുകള്‍ മാറിമറിയുകയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വി വി പ്രകാശ് കഴിഞ്ഞ ദിവസം അന്തരിച്ചത്. അഡ്വ ടി കെ അശോക് കുമാറായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ വിജയത്തേക്കാള്‍ താന്‍ ആഗ്രഹിച്ചത് എം ബി രാജേഷിന്റെ വിജയമാണെന്നും പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം ബി ആറിന് ആശംസകള്‍ എന്നും പി വി അന്‍വര്‍ പറഞ്ഞു.

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

By Divya