Fri. Aug 8th, 2025 6:55:18 PM
മലപ്പുറം:

താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തോറ്റു. സിറ്റിംഗ് എം എല്‍ എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. അതേസമയം ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ ഡി എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

41 സീറ്റില്‍ യു ഡി എഫും ഒരു സീറ്റില്‍ എന്‍ ഡി എയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍ ഡി എഫിന്റെ ലീഡ് നില. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു ഡി എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്

By Divya