Thu. Aug 21st, 2025
ഇടുക്കി:

തല മൊട്ടയടിക്കുമെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇ എം അഗസ്തിയായിരുന്നു അഗസ്തിയുടെ പ്രതികരണം. എം എം മണിയോട് തോൽവി സമ്മതിച്ചെന്നും നാളെ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്നും ഇ എം അഗസ്തി പ്രതികരിച്ചു. 20000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു.

ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എം എം മണിക്ക് കഴിഞ്ഞു. എട്ട് റൗണ്ട് പൂർത്തിയായപ്പോൾ 25,793 ത്തിന്‍റെ ഭൂരിപക്ഷത്തില്‍ എ എം മണി വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്.

By Divya