Mon. Dec 23rd, 2024
കൊൽക്കത്ത:

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക്​ തോൽവി. തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ്​ പരാജയം ഏറ്റുവാങ്ങിയത്​. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമാണ്​ നന്ദിഗ്രാം.

നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ, തിരഞ്ഞെടുപ്പ്​ കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന്​ മമത അറിയിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ്​ 1200 വോട്ടിന്​ മമത ജയിച്ചുവെന്ന്​ പ്രഖ്യാപിച്ചതിനു​ ശേഷം സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. വിധിയിലെ ആശയക്കുഴപ്പത്തെ തുടർന്നാണ്​ മമത ബാനർജി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

By Divya