Mon. Feb 24th, 2025
തിരുവനന്തപുരം:

ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുകളില്‍ യുഡിഎഫും മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അതേസമയം  എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.

നേമത്തും പാലക്കാടും തൃശ്ശൂരിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്.  മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതിനൊപ്പം തന്നെയാണ്.

By Divya