Mon. Dec 23rd, 2024
മലപ്പുറം:

കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി എല്‍ ഡി എഫ് ഇടത് സ്വതന്ത്രനായ സുലൈമാന്‍ ഹാജി മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ 1900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മുസ്‌ലീം ലീഗ് തുടര്‍ച്ചയായി വിജയിച്ചുവരുന്ന മണ്ഡലമാണ് കൊണ്ടോട്ടി. സിറ്റിംഗ് എം എല്‍ എയായ ടി വി ഇബ്രാഹിമാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി.

അതേസമയം മലപ്പുറം ജില്ലയില്‍ നാലിടത്ത് മാത്രമാണ് എല്‍ ഡി എഫിന് ലീഡുള്ളത്. ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍ ഡി എഫ് ബഹുദൂരം മുന്നിലാണ്. 89 സീറ്റുകളിലാണ് എല്‍ ഡി എഫ് ലീഡ് ചെയ്യുന്നത്. യു ഡി എഫ് 49 സീറ്റുകളിലും എന്‍ ഡി എ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

By Divya