തിരുവനന്തപുരം:
അഴീക്കോട് മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തി. യു ഡി എഫ് സ്ഥാനാർഥി കെ എം ഷാജിയാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ ഡി എഫിന് ലീഡ്. 89 സീറ്റുകളിൽ എൽ ഡി എഫും 49 സീറ്റുകളിൽ യു ഡി എഫും രണ്ടിടത്ത് ബി ജെ പിയും മുന്നിട്ട് നിൽക്കുകയാണ്.
താനൂരിൽ മുസ്ലിംലീഗ് സ്ഥാനാർഥി പി കെ ഫിറോസ്, വടകരയിൽ ആർ എം പി സ്ഥാനാർഥി കെ കെ രമ, പാലക്കാട്ട് ബി ജെ പി സ്ഥാനാർഥി ഇ ശ്രീധരൻ എന്നിവർ മുന്നിട്ടു നിൽക്കുകയാണ്. കടുത്ത പോരാട്ടം നടക്കുന്ന തൃത്താലയിൽ ലീഡ് നില മാറിമറിയുകയാണ്.
നേരിയ വോട്ടുകൾക്ക് എം ബി രാജേഷാണ് മുന്നിൽ. പാലായിൽ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ. മാണി മുന്നിലെത്തി. കൊടുവള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. മുനീർ മുന്നിലാണ്. കഴക്കൂട്ടത്ത് എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ മൂന്നാമതായി. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥി പത്മജ ലീഡ് വീണ്ടെടുത്തതോടെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി വീണ്ടും പിന്നിലായി
മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം. എഷ്റഫ് മുന്നിലാണ്. അതേസമയം, തവനൂരിൽ മന്ത്രി കെ.ടി. ജലീലും പൂഞ്ഞാറിൽ പി.സി. ജോർജും പിന്നിലാണ്. ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി പിന്നിലാണ്.
വയനാട്ടിൽ മൂന്നിടത്തും യു.ഡി.എഫ് സ്ഥാനാർഥികളാണ് മുന്നിൽ. കോന്നിയിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ മൂന്നാമതാണ്. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ. ബാബുവാണ് മുന്നിട്ട് നിൽക്കുന്നത്.
ആദ്യം തപാൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. തപാൽ വോട്ട് കൂടുതലുള്ളതിനാൽ അന്തിമ ഫലം വൈകിയേക്കും. നാലരലക്ഷത്തിലേറെ തപാൽ ബാലറ്റാണ് ഇക്കുറിയുള്ളത്.