Mon. Dec 23rd, 2024
ചെന്നൈ:

 
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്.

തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഡിഎംകെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലസൂചനകള്‍ വന്ന 90 മണ്ഡലങ്ങളില്‍ 59 ഇടത്തും ഡിഎംകെയ്ക്കാണ് ലീഡ്.

എഐഎഡിഎംകെ 30 സീറ്റിലും ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യവും ലീഡ് ചെയ്യുന്നു. 234 നിയമസഭ സീറ്റുകളിലേക്കാണ് തമിഴ്നാട്ടില്‍ മത്സരം നടന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നു.