Thu. Jan 23rd, 2025
പാല:

കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിയ്ക്ക് പാലയില്‍ ദയനീയ തോല്‍വി. 13000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാണി സി കാപ്പനായിരുന്നു ഇവിടെ മുന്‍തൂക്കം.

ജോസ് കെ മാണി എല്‍ ഡി എഫിലെത്തിയതിന് പിന്നാലെ പാല സീറ്റിനുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സിറ്റിംഗ് എം എല്‍ എയായ മാണി സി കാപ്പന്‍ യു ഡി എഫില്‍ ചേരുകയായിരുന്നു.

ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും അഭിമാനപോരാട്ടമായിരുന്ന പാല മണ്ഡലത്തില്‍ ഒടുവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ജോസ് കെ മാണി. നിലവില്‍ എല്‍ ഡി എഫ് 95 സീറ്റുകളിലും യു ഡി എഫ് 45 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍ ഡി എയ്ക്ക് ഒരു സീറ്റിലും നിലവില്‍ ലീഡില്ല.

By Divya