Wed. Jan 22nd, 2025
തിരുവനന്തപുരം:

ജനകീയ വികസനപ്രവർത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി സംവിധാനവും ഒപ്പം എതിർചേരിയിലെ അപശബ്ദങ്ങളുമെല്ലാം ചേർന്നതോടെ കാട്ടാക്കടയിൽ ഇടത് സ്ഥാനാർഥി ഐ ബി സതീഷിന് രണ്ടാം മിന്നും വിജയം. കോൺഗ്രസിലെ മലയിൻകീഴ് വേണുഗോപാലിനെയും ബി ജെ പിയുടെ പി കെ കൃഷ്ണദാസിനെയുമാണ് ഐ ബി സതീഷ് പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് മുതൽ തന്നെ ഇടതുമുന്നണി ശക്തമായ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രഖ്യാപനം മുതൽ വിധിയെഴുത്ത് ദിനംവരെ ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിെൻറ മുക്കുമൂലകളിൽ വരെ കൃത്യമായ സാന്നിധ്യവുമായി നിറഞ്ഞുനിന്നുവെന്നും അനുകൂല വിധിയെഴുത്തിനെ സ്വാധീനിച്ചു.

മറ്റ് സ്ഥാനാർഥികളെക്കാൾ മുൻേപ ഇടതു സ്ഥാനാർഥി പ്രചാരണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ജലസംരക്ഷണത്തിെൻറ പ്രധാന്യവും ആവശ്യകതയുമെല്ലാം ബോധ്യപ്പെടുത്തുന്നതിനൊപ്പം ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി രാഷ്്ട്രീയ വ്യത്യാസമില്ലാതെ തന്നെ ഐ ബി സതീഷിന് മികച്ച ജനകീയ പ്രതിഛായ നൽകിയിരുന്നു. ഇതിന്‍റെ സ്വഭാവിക പ്രതികരണങ്ങളും വിധിയെഴുത്തിൽ പ്രതിഫലിച്ചു.

By Divya