ന്യൂഡല്‍ഹി:
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. ഉന്നതാധികാര സമിതികളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രധാമന്ത്രി നിര്‍ദ്ദേശം നല്‍കി.
കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ കാലാവധി അവസാനിച്ചതായി കൊവിഡിന്റെ രണ്ടാം വ്യാപനത്തിനിടെ ആരോഗ്യ സെക്രട്ടറി അറിയിച്ചത് വിവാദമായിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അനുസരിച്ചുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങളുമായുള്ള സഹകരണം ഉറപ്പാക്കണമെന്നും പ്രധാന മന്ത്രി നിര്‍ദ്ദേശം നല്‍കി.