Mon. Dec 23rd, 2024
ഡൽഹി:

കോവാക്സീന്‍ വിദേശത്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ സാധ്യത തേടുന്നു. താല്‍പര്യമുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫോര്‍മുല കൈമാറുന്നത് ആലോചനയിലെന്ന് ഭാരത് ബയോടെക്. കൊവിഡ് വാക്സീന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി.

വിദേശ രാജ്യത്തെ കമ്പനികളുമായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഇന്ത്യയിലെ പ്രതിവര്‍ഷ ഉല്‍പാദനം 70 കോടിയാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഭാരത് ബയോടെക്. ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനകയില്‍നിന്ന് സാങ്കേതിക വിദ്യ വാങ്ങിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സീന്‍ ഉല്‍പാദിപ്പിക്കുന്നത്.

By Divya