Mon. Dec 23rd, 2024
തമിഴ്നാട്:

പ്രീപോളുകളിലും എക്സിറ്റ് പോളുകളിലും തരംഗമെന്ന പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് തമിഴ്നാട്ടില്‍ ഡിഎംകെ വോട്ടെണ്ണലിലേക്ക് കടക്കുന്നത്. 160 മുതല്‍ 180 വരെ സീറ്റുകളില്‍ ഉദയസൂര്യന്‍ ഉദിച്ചേക്കാമെന്നാണു സകല പ്രവചനങ്ങളും. അതേ സമയം വലിയ തിരിച്ചടിയുണ്ടാകുമോയെന്ന ഭയം അണ്ണാ ഡിഎംകെ ക്യാമ്പിലുണ്ട്. ചരിത്രത്തിലാദ്യമായി താമര വിരിയുമെന്ന പ്രതീക്ഷയിലാണു പുതുച്ചേരിയിലെ എൻഡിഎ.

തമിഴ്നാട്ടില്‍ ഇത്തവണ ഉദയസൂര്യന്‍ ഉദിക്കുമെന്നാണു പൊതുവിലയിരുത്തല്‍. 160 മുതല്‍180 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന പ്രവചനങ്ങളെത്തിയതോടെ ഡിഎംകെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ അനൗദ്യോഗിക ചര്‍ച്ചകളിലേക്കു കടന്നു.

പരമ്പരാഗത ശക്തികേന്ദ്രമായ വടക്കന്‍ ഭാഗങ്ങള്‍ക്കുപുറമെ കൊങ്കുനാട്ടിലും ദക്ഷിണ തമിഴ്നാട്ടിലും ഉദയസൂര്യന്റെ കിരണങ്ങളേറ്റു രണ്ടില വാടുമെന്നാണ് എക്സിറ്റ്,പ്രീപോള്‍ പ്രവചനങ്ങള്‍. 193 പേരാണു ഡിഎംകെ ചിഹ്നത്തില്‍ മല്‍സരിക്കുന്നത്.

By Divya