24 C
Kochi
Tuesday, December 7, 2021

Daily Archives: 30th April 2021

മഹാമാരിയിൽ പ്രതീക്ഷയുടെ കൈത്താങ്ങ്: ഓട്ടോ ആംബുലൻസാക്കി യുവാവ്, സേവനം സൗജന്യം
ഭോപ്പാലിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റി രോഗികളെ സൗജന്യമായി ആശുപത്രികളിലേക്ക് കൊണ്ട് പോയി. ഓട്ടോയെ ആംബുലൻസാക്കി നിരവധിപേരുടെ ജീവൻ രക്ഷിച്ച് മാതൃകയായത് 34 കാരനായ  ജാവേദ് ഖാനാണ്. ആംബുലൻസിന്റെ കുറവ് കാരണം ആളുകളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് എങ്ങനെയെന്ന് സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകളിലും കണ്ടതിനു പിന്നാലെയാണ് ഇത്തരം ആലോചനയായി യുവാവ് രംഗത്ത് വന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇദ്ദേഹം ഈ സേവനം തുടരുകയാണ്. പത്ത് പേരുടെ ജീവനാണ്...
തിരുവനന്തപുരം:കേരളത്തിന് വാക്‌സിന്‍ കിട്ടാന്‍ വൈകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളം ഇപ്പോള്‍ ബുക്ക് ചെയ്താലും കുറച്ച് മാസങ്ങള്‍ കാത്തിരിക്കണമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു. മാസം ആറ് കോടി വാക്‌സിന്‍ മാത്രമാണ് നിലവിലെ ഉത്പാദനശേഷിയെന്നും കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കും ഈ കാലതാമസം നേരിടേണ്ടിവരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.പ്ലാന്റില്‍ നിലവില്‍ ഉത്പാദനത്തിലുള്ളത് രണ്ടാംഘട്ട കരാര്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ട 11 കോടി ഡോസ്...
ന്യൂഡല്‍ഹി:കൊറോണാ വ്യാപനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അല്ലാതെ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ലെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ മഹാവ്യാധിയായതിനാല്‍ അതില്‍ പോരായ്മകളും ഉണ്ട്. ഇന്നും സാധാരണക്കാരന് ആശ്വാസം നല്‍കാന്‍ രാത്രിയും പകലും കണക്കിലെടുക്കാതെയുള്ള പരക്കം പാച്ചിലിലാണ് സര്‍ക്കാരെന്നും നഖ്‌വി...
ബെംഗളൂരു:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. നഗരത്തില്‍ നിന്നും രോഗികള്‍ സമീപ ജില്ലകളിലേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.കേരള-കര്‍ണാടക അതിര്‍ത്തിയിലും പരിശോധന ശക്തമാക്കും. നിയന്ത്രണങ്ങള്‍ തെറ്റിച്ചു വരുന്നവരെ സമീപത്തെ കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ദോ​ഹ:കൊവി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ന്ത്യ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ത്തി​ക്കാ​ൻ ഖ​ത്ത​ർ. ഇ​തു സം​ബ​ന്ധി​ച്ച്​ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ ​അ​ഹ്​​മ​ദ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​മ്മാ​ദി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ ​ദീ​പ​ക്​ മി​ത്ത​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​മാ​ണ്​ ച​ർ​ച്ച​യി​ൽ...
അഹമ്മദാബാദ്:ഗുജറാത്തില്‍ കെഷോദ് മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി വിറകുകള്‍ എത്തിച്ച് മുസ്‌ലീങ്ങള്‍. കൊവിഡ് വ്യാപനത്തിനിടെ സംസ്‌കാരങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്ന് ട്രാക്ടര്‍ ട്രോളികളിലായാണ് വിറകുകള്‍ എത്തിച്ചത്.ദിവസം രണ്ട് സംസ്‌കാരങ്ങള്‍ നടന്നിരുന്ന ശ്മശാനത്തില്‍ കഴിഞ്ഞ ഒരു മാസമായി എട്ട് മുതല്‍ പത്ത് വരെയാണ് സംസ്‌കാരങ്ങള്‍ നടക്കുന്നത്. രൂക്ഷമായതോടെയാണ് ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണം കൂടിയതെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ പാര്‍ത്ഥിവ് പാര്‍മര്‍ പറയുന്നു. ഇതോടെയാണ് മുസ്‌ലീം ഖബര്‍സ്ഥാന്‍ കമ്മിറ്റി വിറകുകള്‍ നല്‍കാന്‍...
ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹിയുടെ മരണം ചികിത്സ ലഭിക്കാതെയെന്ന് ആരോപിച്ച് കുടുംബം. സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് അശോക് അമ്രോഹി മരിച്ചത്. ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി അഞ്ചുമണിക്കൂറാണ് അദ്ദേഹത്തിന്‍റെ മകന്‍ പല ക്യൂവുകളിലായി നിന്നത്.ആ സമയമത്രയും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട് കാറില്‍ അവശനായി കിടക്കുകയായിരുന്നു അശോക് അമ്രോഹി. ഹൃദയാഘാതത്തെ തുടര്‍ന്ന് അവസാനം കാറില്‍വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം....
ചെന്നൈ:സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്. പിന്നീട്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായത്തിലേക്ക് മാറുന്നത്. അയന്‍,...
ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.വാക്സീൻ വിലയിൽ ഏകീകരണമില്ലാത്തതിൻ്റെ വിശദീകരണവും കേന്ദ്രം കോടതിയിൽ നൽകും.അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മുന്നേമുക്കാൻ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട്...
ന്യൂഡൽഹി:വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ സഹായം നിര്‍ബന്ധമായും തേടണം. പനിയുള്ളവര്‍ക്ക് ദിവസം നാല് നേരം പാരസെറ്റമോള്‍ കഴിക്കാം. പരമാവധി ഡോസ് 650 എംജിയായിരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.ഭക്ഷണവും മരുന്നുകളും, മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും...