ശ്രീമൂലനഗരം:
ജീവ വായുവിനായി ജനം ഓടി നടക്കുമ്പോള്‍ കുപ്പികളില്‍ കൊണ്ടുനടക്കാവുന്ന ഓക്സിജന്‍ നിർമിച്ച് ശ്രദ്ധേയനാകുകയാണ് ശ്രീമൂലനഗരം സ്വദേശി റിട്ട. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ. ചന്ദ്രബോസ്.
പാസ്റ്റിക് കുപ്പികളില്‍ നിറച്ച് വയോധികര്‍ക്കും ശ്വാസ തടസ്സമുള്ളവര്ക്കും യഥേഷ്ടം പോക്കറ്റില്‍ കൊണ്ടുനടക്കാം.മൂന്ന് മണിക്കൂര്‍ നേരത്തേക്ക് 10,000 എം.എല്‍. പ്രാണവായുവിന് നിർമാണ ചെലവ് 70 രൂപ മാത്രം. മൂന്നുമാസത്തെ കഠിന പരീക്ഷണത്തിലൊടുവിലാണ് ഓക്സിജന്‍ പരീക്ഷണം വിജയം കണ്ടത്.
https://youtu.be/h9FbV-X7X9g