33 C
Kochi
Wednesday, December 1, 2021

Daily Archives: 25th April 2021

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ൻ നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞെ​ങ്കി​ലും സ​ർ​ക്കാ​ർ പി​ന്തി​രി​ഞ്ഞ​ത്​ പ​രി​മി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ലി​യ ബാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത്. സാ​ധ്യ​ത ആ​രാ​യാ​ൻ അ​ഞ്ച്​ വി​ദ​ഗ്​​ധ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തു​ട​ക്കം. സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ക്കു​ക​യോ സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി സ​ഹ​ക​രി​ച്ച്​ വാ​ക്​​സി​ൻ നി​ർ​മാ​ണ യൂ​ണിറ്റ്​ സ്ഥാ​പി​ക്കു​ക​യോ​ ആയി​രു​ന്നു ല​ക്ഷ്യം.സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ സ​മി​തി പ​ക്ഷേ, വാ​ക്​​സി​ൻ നി​ർ​മി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി. വേ​ഗം വാ​ക്​​സി​ൻ വി​ക​സി​പ്പി​ക്ക​ൽ നിലവിൽ പ്രാ​യോഗി​ക​മ​ല്ല. ഇ​തി​ന്​ കൂ​ടു​ത​ൽ സ​മ​യ​വും ശ്ര​മ​വും സാ​മ്പ​ത്തി​ക ​പി​ന്തു​ണ​യും...
ന്യൂഡൽഹി:അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർഎസ്എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസബാലെ ആരോപിച്ചു.ഈ പ്രതികൂല സാഹചര്യം മുതലെടുത്ത് രാജ്യത്ത് നിഷേധാത്മകതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. കൊവിഡ് ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ്. കൊവിഡ് സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്ന രാജ്യ...
തിരുവനന്തപുരം:ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എല്‍ടിസിയിലോ പ്രവേശിപ്പിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ പുതിയ മാര്‍ഗനിര്‍ദേശം. രോഗികളുടെ കുടുംബാംഗങ്ങളെ കര്‍ശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണം. പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.പിടിവിട്ട് കുതിക്കുന്ന കൊവിഡിനെ തളയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഡയറക്ടര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ക്കാണ് നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കുന്നതിനുള്ള ചുമതല. അതിനാല്‍ അടിയന്തരമായി...
കോഴിക്കോട്:സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം വൈകുന്നതിലെ പ്രതിസന്ധി തുടരുന്നു. കോഴിക്കോട് ജില്ലയില്‍ പതിനയ്യായിരം ആര്‍ടിപിസിആര്‍ ഫലങ്ങളാണ് പുറത്തുവരാനുളളത്. അയ്യായിരത്തോളം സാംപിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുളള കോഴിക്കോട്ട് എണ്ണായിരത്തിലേറെ പിസിആര്‍ സാംപിളുകളാണ് ഓരോ ദിവസവും എത്തുന്നത്.കോഴിക്കോട് ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കായി നാല് മെഗാ ക്യാമ്പുകളാണ് നടത്തിയത്. ഓരോ ക്യാംപിലും 20000 ലേറെ സാമ്പിളുകള്‍ ശേഖരിച്ചു. മെഗാ ക്യാംപിൽ 40 ശതമാനത്തോളമാണ് പിസിആർ പരിശോധന. അതായത് 20000 സാമ്പിളെടുത്താൽ 8000 സാമ്പിളുകൾ പിസിആർ...
ന്യൂഡൽഹി:സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയിൽ അഡ്വ വിൽസ് മാത്യൂസ് ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തയച്ചു.സിദ്ദീഖ് കാപ്പൻ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശൗചാലയത്തിലും പോയിട്ടില്ലെന്നും ഭാര്യ പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരിച്ചു പോയേക്കാമെന്നും കത്തിൽ പറയുന്നു. ഉത്തർപ്രദേശ് മഥുരയിലെ മെഡിക്കൽ കോളജിലാണ്...
ന്യൂദല്‍ഹി:കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും ഓക്‌സിജനും സൗജന്യ വാക്സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യെച്ചൂരി പറഞ്ഞു.വളരെ വേദനയിലും സങ്കടത്തിലുമാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് എന്ന് പറഞ്ഞാണ് യെച്ചൂരിയുടെ കത്ത് തുടങ്ങുന്നത്. അഭൂതപൂര്‍വമായ ആരോഗ്യ-മാനുഷിക പ്രതിസന്ധിയാണിത്, കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി...
കോഴിക്കോട്:പോക്സോ കേസില്‍ പൊതു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും കാമരാജ് കോണ്‍ഗ്രസ് ഭാരവാഹിയുമായ തിരുവളളൂര്‍ മുരളിയെയാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ 12 വയസുകാരിയെ കാറില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്.കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട്...
ന്യൂഡൽഹി:ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ഗംഗാറാം ആശുപത്രി അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.ഓക്സിജൻ ലഭിക്കാത്തത് മൂലം വെള്ളിയാഴ്ച മാത്രം 25 കൊവിഡ് രോ​ഗികളാണ് ​ഗം​ഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്സിജൻ ആശുപത്രിക്ക് നൽകിയെന്നാണ് സർക്കാർ പുറത്ത്...
തമിഴ്നാട്:ഭാഗികമായ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. വലിയ വ്യാപാരസ്ഥാപനങ്ങളും മാളുകളും ബാറുകളും ജിംനേഷ്യങ്ങളും എല്ലാതരം വിനോദകേന്ദ്രങ്ങളും മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആരാധനാലയങ്ങളില്‍ പൊതുജന പ്രവേശനം വിലക്കി.ഹോട്ടലുകളിലും ചായക്കടകളിലും പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. സജീവ കോവിഡ് കേസുകള്‍ ഒരു ലക്ഷമായതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് 80 മരണം കൂടി സ്ഥിരീകരിച്ചു. ഇതില്‍ ഇരുപത്തിയഞ്ചുപേരും ചെന്നൈയില്‍നിന്നാണ്. ഇന്നും ഇരുപത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.എന്നിട്ടും ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത...