Sat. Nov 23rd, 2024

 

ഡൽഹി:

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്‌സിജന്‍ ലഭിക്കാതെയുള്ള കൊവിഡ് രോഗികളുടെ മരണം വീണ്ടും ഉയർന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയിലും ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 20 പേരാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരിച്ചത്.

ഓക്‌സിജന്‍ ലഭിക്കാത്തതു തന്നെയാണ് രോഗികളുടെ മരണകാരണമെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, 210 രോഗികള്‍ ചികിത്സയിലുണ്ടെന്നും പരമാവധി 30 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്നും ആശുപത്രി വ്യക്തമാക്കി. 

ഡല്‍ഹിയിലെ പല ആശുപത്രികളിലും സമാന സ്ഥിതിയാണെന്നാണ് സൂചന. ആശുപത്രികള്‍ രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

https://www.youtube.com/watch?v=I_kedsTSoI4

By Athira Sreekumar

Digital Journalist at Woke Malayalam