Wed. Nov 6th, 2024
strict covid restrictions to be imposed on sundays and saturdays

 

തിരുവനന്തപുരം:

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് കർശനനിയന്ത്രണം. 

നാളെയും മറ്റന്നാളുമുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ:

  • പാൽ പച്ചക്കറി പലവൃഞ്ജനം എന്നിവ വിൽക്കുന്ന വിൽക്കുന്ന കടകൾ തുറക്കാം.  
  • ഹോട്ടലുകളും റസ്റ്റോറന്റുുകളും തുറക്കാം, പക്ഷെ ഇരുന്ന് കഴിക്കാൻ പാടില്ല. പാഴ്സൽ മാത്രം.
  • തുണിക്കടകൾ, ജുവലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങി മറ്റൊരുകടയും തുറക്കില്ല.
  • കെഎസ്ആർടിസി ബസ്, ട്രെയിൻ ദീർഘദൂരസർവീസുകൾ നടത്തും. എന്നാൽ നിയന്ത്രണങ്ങളുണ്ടാകും.
  • ഓട്ടോ ടാക്സി എന്നിവ അത്യാവശ്യആവശ്യത്തിന് മാത്രം ഉണ്ടാകും.
  • നേരത്തെ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളെ കുറച്ച് നടത്താം.
  • സർക്കാർ ഓഫിസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
  • സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ ഓഫീസിൽ പോകാം.
  • റംസാൻ നോമ്പു ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തിൽ ഒരുക്കും
  • വൈകുന്നേരം 7.30 നകം ഷോപ്പ് അടച്ചിരിക്കണം.

https://www.youtube.com/watch?v=Zlxd0ucjzk0

By Athira Sreekumar

Digital Journalist at Woke Malayalam