ഇന്ത്യയിൽ കൊവിഡിന്റെ ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദം

കൊവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാക്കുന്നത് ഈ വകഭേദമാണെന്നും കരുതപ്പെടുന്നു.

0
78
Reading Time: < 1 minute

 

ഡൽഹി:

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.

രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദം കണ്ടെത്തിമഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ സ്ഥിതി രൂക്ഷമാക്കുന്നത് ഈ വകഭേദമാണെന്നും കരുതപ്പെടുന്നു. ഈ പുതിയ വകഭേദത്തിന്റെ വ്യാപന ശേഷിയെ കുറിച്ചോ, അതുണ്ടാക്കുന്ന രോഗതീവ്രതയെക്കുറിച്ചോ, ആന്റിബോഡികളെ നേരിടാനുള്ള അതിന്റെ കരുത്തിനെ കുറിച്ചോ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മൂന്ന് കൊവിഡ് വകഭേദങ്ങളുടെ സവിശേഷതകൾ ഒരുമിച്ചു ചേരുന്നതാണ് ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദം. എന്നാൽ ഇരട്ട വകഭേദത്തെ പോലെ ആശങ്കയുണർത്തുന്ന വകഭേദമായി ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദത്തെ ഇന്ത്യയിൽ ഇനീയും പ്രഖ്യാപിച്ചിട്ടില്ല.

https://www.facebook.com/2189188351131405/videos/669267410508516

Advertisement