Thu. Mar 28th, 2024
Locals in MP village run with torches to drive away covid saying Bhaag corona bhaag

 

ഭോപ്പാൽ:

കൊറോണയെ തുരത്താൻ ‘ഗോ കൊറോണ ഗോ’ എന്ന മന്ത്രത്തിന് ശേഷം ‘ഭാഗ്​ കൊറോണ ഭാഗ്’​ എന്ന പുതിയ മുദ്രാവാക്യം. കൊറോണയോട്​ ഓടാൻ ആവശ്യ​പ്പെടുന്ന മുദ്രാവാക്യം മുഴക്കി മധ്യപ്രദേശിലെ ഗ്രാമവാസികൾ ചൂട്ടുംകത്തിച്ച്​ ഓടുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കേന്ദ്രമന്ത്രി​ രാംദാസ്​ അത്തേവാലയാണ് ‘ഗോ കൊറോണ ഗോ’ എന്ന മന്ത്രം കൊണ്ടുവരുന്നത്.

എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയി​ലെ ഗണേഷ്​പുര ഗ്രാമത്തിൽ നിന്നാണ് ഇത്തരത്തിലൊരു കാഴ്ച. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ഗ്രാമവാസികൾ ചൂട്ടുംകത്തിച്ച്​ തെരുവിലൂടെ ‘ഭാഗ്​ കൊറോണ ഭാഗ്​ ( ഓടൂ കൊറോണ ഓടൂ)’ മുദ്രാവാക്യം മുഴക്കി ഓടുന്നതാണ്​ ദൃശ്യങ്ങൾ. ചൂട്ടു​കൾ ശക്തിയിൽ വീശുന്നതും ഗ്രാമത്തിന്​ പുറത്തേക്ക്​ എറിയുന്നതും വിഡിയോയിൽ കാണാം. 

ഈ പ്രവർത്തിയിലൂടെ കോവിഡ്​ ശാപം തങ്ങളുടെ ഗ്രാമത്തിൽനിന്ന്​ ഒഴിഞ്ഞുപോകുമെന്ന് അവർ വിശ്വസിക്കുന്നു. ഗ്രാമത്തിൽ ഒരു മഹാമാരി പടർന്നുപിടിച്ചാൽ എല്ലാ വീട്ടിൽനിന്നും ഒരാൾ ഇങ്ങനെ ചെയ്യണം. വീട്ടിൽനിന്ന്​ തീ കൊളുത്തുന്ന പന്തം ഗ്രാമാതിർത്തിയിൽ കൊണ്ടുകളയണം. ഈ ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്.

https://www.youtube.com/watch?v=varY5fUv0r8

By Athira Sreekumar

Digital Journalist at Woke Malayalam