Fri. Mar 29th, 2024
Trivandrum general hospital long queue observed for vaccination

 

തിരുവനന്തപുരം:

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്സീൻ നൽകുന്നതിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. വാക്സിനേഷന് ഓൺലൈൻ റജിസ്ട്രേഷൻ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് രാവിലെത്തന്നെ വാക്സീൻ എടുക്കാനെത്തിയത്. ഇതേത്തുടർന്ന് ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടായി. തുടർന്ന് പോലീസ് ഇടപെട്ടു.

കോട്ടയം പാറമ്പുഴ വാക്‌സിനേഷൻ കേന്ദ്രത്തിലും വാക്സിനേഷന് നീണ്ട നിരയായിരുന്നു ഇന്ന്. സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കിയ കാര്യം അറിയാതെ വന്ന നിരവധി ആളുകൾ തിരിച്ചു പോയി.  പലർക്കും രജിസ്റ്റർ ചെയ്തിട്ടും വാക്‌സിനേഷന്‍റെ സമയവും തിയതിയും മറുപടിയായി വന്നില്ലെന്ന് പരാതിയുമുണ്ട്.

ഒരു ലക്ഷത്തോളം വാക്സീൻ മാത്രമാണ് കേരളത്തില്‍ ആകെ സ്റ്റോക്കുളളത്. ഇന്ന് ഉച്ചയ്ക്കും രാത്രിയുമായി അഞ്ചരലക്ഷം വാക്സീൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.

കൊവിഡ് വാക്സീൻ വിതരണത്തിന് ഇന്നലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവുകയില്ല.

https://www.youtube.com/watch?v=fMntw6DzdvY

By Athira Sreekumar

Digital Journalist at Woke Malayalam