Mon. Dec 23rd, 2024
മുംബൈ:

 
രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ആരോഗ്യനില വഷളാക്കുന്നത്​. രോഗികളുടെ എണ്ണം കുതിക്കുന്നതോടെ മാനസിക-ആരോഗ്യ സമ്മർദത്തിലാകുന്നതാക​ട്ടെ മുൻനിര പോരാളികളും​.

അത്തരത്തിൽ മുൻനിരപോരാളിയായ മുംബൈയിലെ ഡോക്​ടറായ തൃപ്​തി ഗിലാഡയുടെ ഒരു ഇൻസ്റ്റഗ്രാം വീഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗം. കൊവിഡ്​ ബാധിച്ച്​ ജനങ്ങൾ മരിച്ചുവീഴുന്നതു കാണു​മ്പോൾ നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്​ഥ വിവരിക്കുകയാണ്​​ ഡോക്​ടർ. അഞ്ചുമിനിറ്റ് മാത്രമാണ്​ വീഡിയോയുടെ ദൈർഘ്യം.

‘ഞങ്ങൾ നിസ്സഹായരാണ്​. മു​മ്പൊരിക്കലും ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാണ്​’ -എന്നു തുടങ്ങുന്നതാണ്​ ഡോക്​ടറുടെ സന്ദേശം.