Sat. Apr 20th, 2024
ന്യൂഡല്‍ഹി:

 
രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചില കാര്യങ്ങളിലാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ മുന്‍ഗണനാ വിഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം.

‘ജനങ്ങള്‍ക്ക് താമസിക്കാന്‍ വീടില്ല, ഭക്ഷണമില്ല, ജോലിയ്ക്ക് ശമ്പളമില്ല, ആംബുലന്‍സും ആശുപത്രി കിടക്കകളുമില്ല. അപ്പോഴും മോദിയുടെ മുന്‍ഗണന പുതിയ പാര്‍ലമെന്റ് ഉണ്ടാക്കുന്നതിലാണ്’, എന്നായിരുന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണില്‍ പറയുന്നത്.

രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഭൂഷന്റെ വിമര്‍ശനം.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് ചാനലുകളിലൂടെ നടത്തിയ പ്രസംഗത്തിലാണ് മോദി ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്.