Mon. Dec 23rd, 2024
Rahul Gandhi detected covid

 

ഡൽഹി:

വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന അദ്ദേഹം റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് രാഹുൽ ഗാന്ധിക്കില്ലെന്നാണ് സൂചന. നിലവിൽ ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം.

By Athira Sreekumar

Digital Journalist at Woke Malayalam