ഗാസിയാബാദിൽ മൃതദേഹങ്ങൾ ഫുട്പാത്തുകളിൽ സംസ്‌കരിക്കുന്നു

ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിൽ ഗാസിയാബാദിൽ ഫുട്പാത്തുകളിൽ പോലും മൃതദേഹങ്ങൾ സംസ്കരിക്കുന്നു.

0
180
Reading Time: < 1 minute

 

ഗാസിയാബാദ്:

ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിൽ ഫുട്പാത്തുകളിൽ പോലും  മൃതദേഹങ്ങൾ സംസ്കരിക്കപ്പെടുകയാണ് ഗാസിയാബാദിൽ. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഗാസിയാബാദിൽ ഏപ്രിൽ മാസത്തിൽ അകെ 4 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ടിലുള്ളത്. 

ജില്ലയിലെ ഹിൻഡൺ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനായി ബന്ധുക്കളുടെ നീണ്ട ക്യൂവാണ്. വെള്ളിയാഴ്ച രാത്രി വൈദ്യുത ശ്മശാനം പ്രവർത്തിക്കാതെ വന്നപ്പോഴാണ് പോസ്റ്റുമാർട്ടം കഴിഞ്ഞ നിരവധി മൃതദേഹങ്ങൾ റോഡിന്റെ ഫുട്പാത്തിൽ സംസ്‌കരിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയത്.

https://www.youtube.com/watch?v=kuhBQL3nyCs

 

Advertisement