Mon. Dec 23rd, 2024
കൊച്ചി:

നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. സിപിഐഎമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ഈ സഭയിലെ അംഗങ്ങള്‍ക്ക് രാജ്യസഭ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള ഒഴിവ് ഉണ്ടാകും എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് സിപിഐഎമ്മിന് വേണ്ടി എസ് ശര്‍മയും നിയമസഭയ്ക്ക് വേണ്ടി നിയമസഭ സെക്രട്ടറിയും ഹർജി നല്‍കിയത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നത്.

By Divya