Sat. Apr 27th, 2024
ദു​ബൈ:

വി​ശു​ദ്ധ മാ​സ​ത്തി​ൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊവിഡ് പ​രി​ശോ​ധ​ന-​വാ​ക്സി​ൻ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഡിഎച്ച്എക്കു കീഴിലെ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, കൊവിഡ്-19 സ്ക്രീ​നി​ങ്, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

മി​ക്ക കേ​ന്ദ്ര​ങ്ങ​ളും രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച്​ ഉ​ച്ച​യോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​ഷ്ക​ര​ണം. എ​ന്നാ​ൽ, കൊവിഡ് പ​രി​ശോ​ധ​ന​കേ​ന്ദ്ര​ങ്ങ​ളാ​യ അ​ൽ ബ​ദ ആ​രോ​ഗ്യ​കേ​ന്ദ്രം, അ​ൽ ഖ​വാ​നീ​ജ് ആ​രോ​ഗ്യ​കേ​ന്ദ്രം, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ റ​മ​ദാ​നി​ലും ഇ​ട​ത​ട​വി​ല്ലാ​തെ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കും.

ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തു മു​ത​ൽ അ​ർ​ദ്ധരാത്രി വ​രെ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള സ​മ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാം. എ​ന്നാ​ൽ, റ​മ​ദാ​നി​ലെ അ​വാ​സ​ന 10 ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്തു​ള്ള ഷി​ഫ്റ്റി​ൽ മാ​ത്ര​മാ​യി​രി​ക്കും കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലെ ആശുപത്രികളും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ഷി​ഫ്റ്റ് സ​മ​യ​മ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പ​തി​വു​പോ​ലെ ജോ​ലി തു​ട​രു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​റെ ഉ​റ​പ്പു​വ​രു​ത്തും. എ​ല്ലാ ഡിഎ‌ച്ച്‌എ ആ​ശു​പ​ത്രി​ക​ളി​ലെ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും.

By Divya