24 C
Kochi
Tuesday, December 7, 2021

Daily Archives: 12th April 2021

കണ്ണൂർ:തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് ബാധ കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം ശക്തമാക്കും.ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം.രാജ്യത്തിലെ ആവിശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്സീൻ വിദേശത്തേക്ക് അയക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കേസുകൾ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരും. പഞ്ചായത്ത് തലത്തിൽ കൊവിഡ് തല സമിതികൾ ശക്തമാക്കും....
തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് ലോകയുക്തയുള്ളത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്.നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല. കാരണം നായനാര്‍ കൊണ്ടുവന്ന ഒരു നിയമത്തില്‍ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്രയും...
തിരുവനന്തപുരം:ഒടിടി സിനിമകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നൽകി തീയറ്റർ സംഘടനയായ ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.ഫഹദ് ഫാസിൽ ചിത്രമായ മാലിക് റംസാൻ ചിത്രമായി തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കുമ്പോഴാണ് ഫിയോക്കിന്റെ താക്കീത് വന്നിരിക്കുന്നത്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ തയ്യാറാകില്ലെന്നാണ് ഫിയോക് ഫഹദ്...
ദു​ബൈ:സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് യുഎഇയിൽ അ​ഭ്യാ​സ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ റൂ​ട്ട് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇ​തി​നൊ​പ്പം ആ​കാ​ശ​ത്തും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യോ വി​ഡി​യോ​യോ പി​ടി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥിച്ചു. സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി മോ​ക്ക്ഡ്രി​ൽ റോ​ഡു​ക​ളി​ൽ ക​ണ്ടാ​ൽ യൂ​നി​റ്റു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്ക​ണം. സൈ​നി​ക സു​ര​ക്ഷ ന​ട​ത്തു​ന്ന ഇ​സെ​ഡ് സൈ​റ്റു​ക​ളി​ൽ​നി​ന്ന്...
വാരണാസി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ സംസ്‌കൃത യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയെ പരാജയപ്പെടുത്തി എൻഎസ് യുഐ. എല്ലാ സീറ്റും തൂത്തുവാരിയാണ് എൻഎസ് യുഐ ചരിത്രജയം സ്വന്തമാക്കിയത്. എബിവിപിയുടെ കൃഷ്ണ മോഹനെ തോല്‍പ്പിച്ച മോഹന്‍ ശുക്ല യൂണിയന്‍ പ്രസിഡണ്ടാകും. അജിത് കുമാര്‍ ചൗബേ വൈസ് പ്രസിഡണ്ടും ശിവം ചൗബേ ജനറല്‍ സെക്രട്ടറിയുമാകും.ബിജെപിയ്ക്കുള്ള തക്കതായ മറുപടിയാണ് യുവാക്കള്‍ നല്‍കിയതെന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വനാഥ് കുന്‍വാര്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം...
കൊച്ചി:ഇന്ത്യയെ ഹിന്ദു രാഷ്ട്രമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എംഎൽഎ പി സി ജോര്‍ജിനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഡിജിപിക്കും ആഭ്യന്തര വകുപ്പിനുമാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.പി സി ജോര്‍ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് പരാതി നല്‍കുന്നത്. പി. സി ജോര്‍ജ് എന്ന വര്‍ഗീയ വിഷത്തെ...
ന്യൂഡൽഹി:രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കൊവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാർക്ക്​ രോഗം പിടിപെട്ടതായാണ്​ റിപ്പോർട്ട്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ വിഡിയോ കോൺഫറൻസിങ്​ വഴിയാകും കോടതി വാദം കേൾക്കുക.കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകൾ ഇപ്പോൾ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകി ഇരിക്കും. കൊവിഡിന്‍റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോൾ. ഒരാഴ്ചക്കുള്ളിൽ 10 ലക്ഷത്തിലേറെ കേസുകളാണ്​...
തിരുവനന്തപുരം:കേരളത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 77 സീറ്റ് മുതല്‍ 87 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസും യുഡിഎഫും വിശ്വസിക്കുന്നത്.അഞ്ച് മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ സിറ്റിംഗ് എംഎല്‍എമാരെ സിപിഐഎം മത്സരരംഗത്തുനിന്ന് മാറ്റിയത് യുഡിഎഫിന് വലിയ ഗുണംചെയ്‌തെന്നാണ് വിലയിരുത്തല്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന ശൈലി ഇത്തവണയും കേരളത്തിലുണ്ടാവുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന വിവിധ...
ന്യൂഡല്‍ഹി:ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം. കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചാല്‍ മഅ്ദനി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകരസംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു.ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹർജി നല്‍കിയിരുന്നു.എന്നാല്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്നായിരുന്നു സുപ്രീം...
തൃശൂര്‍:സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.പൂരം സാധാരണ നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരത്തിന് ആളുകള്‍ എത്തുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ 20000 പേരെങ്കിലും രോഗബാധിതരാകുകയും 2000 പേരെങ്കിലും മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ ജെ റീന പറഞ്ഞു.നിലവില്‍ തൃശൂര്‍...