ഡൽഹി:
രാജ്യത്ത് കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ വീണ്ടും പലായനത്തിന് നിർബന്ധിതരാകുകയാണെന്നും രാഹുൽ ട്വീറ്റിലൂടെ വിമർശിച്ചു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. മരണ നിരക്കും ഉയരുകയാണ്. രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്കാജനകമാണെനാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടാനാണ് തീരുമാനം.