Wed. Aug 6th, 2025 11:29:08 PM
കാസര്‍കോട്:

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏറ്റവും വലിയ അസുരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയിൽ ചെയ്ത നീചമായ കാര്യങ്ങൾ വോട്ടര്‍മാര്‍ വീണ്ടും ഓ‍ര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇത് ജനം വിശ്വസിക്കില്ല. പിണറായി ദുര്‍ബലനാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളിൽ കണ്ടത്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് വന്നപ്പോൾ എല്ലാ നിലപാടും മാറ്റുകയാണ് അദ്ദേഹം ചെയ്തതതെന്നും സുരേന്ദ്രൻ പറഞ്ഞു.

By Divya