Mon. Dec 23rd, 2024
തിരുവനന്തപുരം:

ദുർഭരണത്തിൻ്റെയും അഴിമതിയുടെയും കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ രണ്ടു പാർട്ടികളും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കുന്നതാണു നല്ലത്. തിരുവനന്തപുരത്ത് കഴക്കൂട്ടം സ്പോര്‍ട്സ് ഹബിൽ നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുഡിഎഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ താല്‍പര്യമോ കഴിവോ ഇല്ല. കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയാണ്. കഠിനാധ്വാനം ചെയ്യുന്ന ആരെയും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ നശിപ്പിക്കും. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരിൻ്റെ ഇരയാണു നമ്പി നാരായണനെന്നും മോദി പറഞ്ഞു.

പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ച പ്രധാനമന്ത്രി, ക്ഷേത്രങ്ങളെ സഹായിക്കേണ്ട മന്ത്രി ശബരിമലയില്‍ ലാത്തികള്‍ വര്‍ഷിച്ചെന്ന് ആരോപിച്ചു. കേന്ദ്രം നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

By Divya