Mon. Dec 23rd, 2024
തിരുവനന്തപുരം:

 
മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി.  അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്‌സുകളിലുമൊക്കെ വരുമെന്നും ബേബി പറഞ്ഞു.

‘വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്‌സുകളിലുമൊക്കെ വരും. പാര്‍ട്ടിയുടെ സെക്രട്ടറിയായി അഗ്നിപരീക്ഷണങ്ങളിലെല്ലാം പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി വിജയന്‍. അദ്ദേഹം സര്‍ക്കാരിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അപ്പോള്‍ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണ്’, ബേബി പറഞ്ഞു.