Wed. Jan 22nd, 2025
കണ്ണൂർ:

കണ്ണൂര്‍ മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വൈകുന്നേരം 7.30 തോടെയാണ് സംഭവം നടന്നത്.

പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പിലെ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഇവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

By Divya