Wed. Jan 22nd, 2025
തിരുവനന്തപുരം:

എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണെന്നും ശശി തരൂർ ആരോപിച്ചു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്.

കേരളത്തിൽ നിക്ഷേപകർക്ക് അടിസ്ഥാന സൌകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. പല അഴിമതികളും പ്രശ്നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്.

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നിയമസഭയിലേക്കുള്ളത്. കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ട വോട്ടിൽ ക്രമക്കേട് പുറത്ത് വന്നത്. എല്ലാ തെളിവുകളുമുണ്ട്. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ആകെ കൂടിയത് മൂന്ന് തവണ മാത്രമാണ്.

യുഡിഎഫിന് വേണ്ടി പാർട്ടി ആവശ്യപ്പെട്ട എല്ലായിടത്തും താൻ പ്രചാരണത്തിന് പോയിട്ടുണ്ടെന്നും തന്റെ തുറന്ന് പറച്ചിലുകൾ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് ഭാവിയെ കുറിച്ച് ചിന്തിക്കുന്ന പാർട്ടിയാണ്.

യുഡിഎഫ് വന്നാൽ സമഗ്ര വിദ്യാഭ്യാസ പരിഷ്ക്കരണം നടത്തും. ഇന്ധനവിലകയറ്റത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ല. പോസിറ്റിവ് കാഴ്ചപ്പാടിനാണ് യുഡിഎഫ് പ്രകടന പത്രികയിൽ മുൻതൂക്കം. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ കുറവാണ്. യുഡിഎഫ് വന്നാൽ പെൻഷൻ വർദ്ധിപ്പിക്കും.

By Divya