Mon. Dec 23rd, 2024
ചെന്നൈ:

തിരഞ്ഞെടുപ്പ് പ്രമോയില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിൻ്റെ ഭാര്യ ശ്രീനിധി ചിദംബരത്തിൻ്റെ ഭരതനാട്യം പോസ് ഉപയോഗിച്ച് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ശ്രീനിധിയുടെ ചിത്രം ഉപയോഗിച്ചത്.

കാര്‍ത്തി ചിദംബരത്തിൻ്റെ ഭാര്യയുടെ ചിത്രമാണ് ഉപയോഗിച്ചതെന്ന് മനസ്സിലായതോടെ പാര്‍ട്ടി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 2010 ല്‍ നടന്ന സെമ്മൊഴി സമ്മേളനത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി രചിച്ച് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ സെമ്മൊഴി ഗാനത്തിന്റെ ഭാഗമായിരുന്നു ശ്രീനിധിയുടെ പോസ്.

തൻ്റെ ഫോട്ടോ എടുത്തതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ശ്രീനിധി, തമിഴ്‌നാട്ടില്‍ താമര വിരിയാന്‍ പോകുന്നില്ലെന്നും പറഞ്ഞു.

By Divya