Mon. Dec 23rd, 2024
ചെന്നൈ:

കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം തമിഴ്​നാട്ടിൽ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ച്​ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എം കെ സ്റ്റാലിൻ. ഏപ്രിൽ ആറിന്​ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ്​ സ്റ്റാലിന്‍റെ പരാമർശം. ജോളർപേട്ടിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിക്കവേയായിരുന്നു സ്റ്റാലിന്‍റെ പരാമർശം.

എഐഡിഎംകെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നാടകം കളിക്കുകയാണെന്നും ഞങ്ങൾ ആദ്യം മുതലേ സിഎഎയെ എതിർത്തവരാണെന്നും സ്റ്റാലിൻ പറഞ്ഞു. ”ഞാൻ ഉറപ്പുനൽകുന്നു. നമ്മൾ അധികാരത്തിലെത്താൻ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ല. നമ്മൾ അധികാരത്തിലെത്തിയാൽ സിഎഎ തമിഴ്​നാട്ടിൽ നടപ്പാക്കില്ല. ഇത്​ സ്റ്റാലിൻ നൽകുന്ന ഉറപ്പാണ്” -സ്റ്റാലിൻ പറഞ്ഞു.പൗരത്വ ബില്ലിനെതിരെ പാർലമെന്‍റിൽ പ്രതിഷേധിച്ച കാര്യവും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

By Divya