Sat. Apr 27th, 2024
ഗു​വാ​ഹ​തി:

വാ​ർ​ത്ത​യെ​ന്ന്​ തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ൽ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ മു​ൻ​പേ​ജ്​ പ​ര​സ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​സം മു​ഖ്യ​മ​ന്ത്രി​ക്കും ബിജെപി നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ പൊ​ലീ​സി​ൽ കോ​ൺ​ഗ്ര​സി​‍ൻറെ പ​രാ​തി. ആ​ദ്യ ഘ​ട്ട വോ​​ട്ടെ​ടു​പ്പ്​ ന​ട​ന്ന അ​പ്പ​ർ അ​സ​മി​ലെ മ​ണ്ഡ​ല​ങ്ങ​ൾ എ​ല്ലാം ബിജെപി​ക്ക്​ എ​ന്ന പ​ര​സ്യ വാ​ച​കം മു​ഖ്യ​വാ​ർ​ത്താ ത​ല​ക്കെ​ട്ട്​ പോ​ലെ ന​ൽ​കി​യ പ​ര​സ്യം എ​ട്ടു പ​ത്ര​ങ്ങ​ളി​ലാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ, ബിജെപി ദേ​ശീ​യ നേ​താ​വ്​ ജെപി ന​ഡ്ഡ, സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ര​ൻ​ജീ​ത്​ കു​മാ​ർ ദാ​സ്, എ​ട്ട്​ പ​ത്ര​ങ്ങ​ൾ​ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന ന​ട​ത്തി​യ​ത്​ തിര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ആ​രോ​പി​ച്ച്​ കോ​ൺ​​ഗ്ര​സ്​ ലീ​ഗ​ൽ സെ​ല്ലാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

തിര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ച​ന​ങ്ങ​ൾ ഏ​പ്രി​ൽ 29 വ​രെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ തിര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​‍ൻറെ വി​ല​ക്ക്​ നി​ല​നി​ൽ​ക്കെ​യാ​ണ്​ പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വി​ഷ​യം തിര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന ക​മീ​ഷ​ൻ അ​റി​യി​ച്ചു.

By Divya