Wed. Apr 24th, 2024
ന്യൂഡല്‍ഹി:

ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയുംഡീസലിന്24പൈസയുമാണ്കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

നേരത്തേ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർദ്ധിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.

By Divya