Wed. Jan 22nd, 2025
തൃശ്ശൂര്‍:

എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ബിജെപിയെ തിരഞ്ഞെടുക്കുക എന്നാണെന്ന് താന്‍ പറയില്ലെന്ന് നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ‘എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എകെജിയെ എനിക്ക് ഇഷ്ടമായിരുന്നു.

പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തില്‍ എന്റെ ആശയങ്ങള്‍ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജെപിയില്‍ ചേരുന്നത് ആവശ്യമാണെന്ന് ഞാന്‍ കരുതി’ സുരേഷ് ഗോപി പറഞ്ഞു.
ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന് താന്‍ പറയില്ലെന്നും എന്നാല്‍ തങ്ങള്‍ക്കൊരു അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya