Sun. Feb 23rd, 2025
മുംബൈ:

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍. വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോടായി സംസ്ഥാന അധ്യക്ഷന്‍ നാന പടോലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മഹാ വികാസ് അഘാഡിയുടെ ഒരു ഘടകമെന്ന നിലയില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലിരുന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പടോലെ പറഞ്ഞു.

By Divya