Fri. Nov 22nd, 2024
തിരുവനന്തപുരം:

സോളർ പീഡന കേസുകളുടെ തൽസ്ഥിതി റിപ്പോർട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ടും സംസ്ഥാന സർക്കാർ ‍ഡൽഹിയിൽ സിബിഐക്കു കൈമാറിയതു ആസ്ഥാനത്തെ പ്രത്യേക ദൂതൻ വഴി. ഇതിനു പിന്നാലെ പരാതിക്കാരിക്കു സിബിഐ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയതു കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നീരജ് ഗുപ്തയാണ്. ഇദ്ദേഹത്തെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി ആറു മാസം മുൻപ് സർക്കാർ നിയോഗിച്ചതാണ്.

ക്രൈംബ്രാഞ്ച് രേഖകൾ പൊലീസ് അതീവ രഹസ്യമായി ഡൽഹിയിൽ എത്തിച്ച കാര്യം പരാതിക്കാരി എങ്ങനെ ഉടൻ അറിഞ്ഞു എന്നതു ദുരൂഹമാണ്. സോളർ കേസുകളുടെ രേഖകൾ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ കൈവശം അടിയന്തരമായി കൊടുത്തു വിടണമെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് കഴിഞ്ഞ 20നു ഉത്തരവിട്ടത്.

By Divya