Thu. Apr 25th, 2024
ന്യൂഡൽഹി:

സൂയസ്​ കനാലിൽ കപ്പൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ. കപ്പലുകളെ ഗുഡ്​ഹോപ്​ മുനമ്പിലൂടെ വഴിതിരിച്ച്​ വിടുന്നതടക്കമുള്ള പരിപാടികൾ ഉൾക്കൊള്ളുന്നതാണ്​ ഇന്ത്യയുടെ നാലിന പദ്ധതി. ​വ്യവസായ വകുപ്പിന്‍റെ ലോജിസ്റ്റിക്​ ഡിവിഷണാണ്​ ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്​.

ചരക്കുകളെ പ്രാധാന്യത്തിനനുസരിച്ച്​ തരം തിരിക്കുക, ചരക്ക്​ കൂലി നിയന്ത്രിക്കുക, തുറമുഖങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകൽ, കപ്പലുകളെ വഴിതിരിച്ച്​ വിടൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ്​ ഇന്ത്യയുടെ നാലിന പദ്ധതി.

ഇന്ത്യയിലേക്ക്​ 200 ബില്യൺ യുഎസ്​ ഡോളറിന്‍റെ ചരക്കുകൾ എത്തുന്നത്​ സൂയസ്​ കനാൽ വഴിയാണ്​. രാജ്യത്തേക്കുള്ള വ​ടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യുറോപ്പ്​ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചരക്കുകൾ ഇന്ത്യയിലേക്ക്​ സൂയസ്​ കനാൽ വഴി എത്തുന്നത്​.

പെട്രോളിയം ഉൽപന്നങ്ങൾ, ഓർഗാനിക്​ കെമിക്കൽസ്​, ഇരുമ്പ്​, സ്റ്റീൽ, ഓ​ട്ടോമൊബൈൽ, തുണിത്തരങ്ങൾ, ഫർണീച്ചർ, തുകൽ ഉൽപന്നങ്ങൾ എന്നിവയെല്ലാമാണ്​ സൂയസ്​ കനാൽ വഴി എത്തുന്നത്​.

By Divya