Wed. Jan 22nd, 2025
കഴക്കൂട്ടം:

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴക്കൂട്ടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഎം പ്രവര്‍ത്തകര്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി.

സംഘര്‍ഷം ഉണ്ടാക്കിയ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

By Divya