Thu. Jan 23rd, 2025
കൊല്‍ക്കത്ത:

പശ്ചിമബംഗാള്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. സാല്‍ബോണി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുശാന്ത ഘോഷിനെ അജ്ഞാതരായ അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഘോഷിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.

ഇന്ന് രാവിലെയാണ് പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയരീതിയിലുള്ള വാക്പ്പോരാണ് നടന്നത്.

By Divya