Fri. Apr 19th, 2024
തിരുവനന്തപുരം:

അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മൽസ്യബന്ധക്കരാർ നടപ്പാക്കാനെത്തിയ ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയിലെ സ്ഥാനാർത്ഥിയായ ഇഎംസിസി ഉടമ ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിചിത്രകണക്ക്. വിദേശസ്വത്തിന്റെയും സർക്കാരുമായുണ്ടായിരുന്ന കരാറിന്റെയും വിവരം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു.

ഇന്ത്യയിൽ വസ്തുവകകളില്ല. വിദേശത്തെ സ്വത്തിനെ കുറിച്ച് സത്യവാങ്മൂലത്തിൽ യാതൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇതോടെ, വിദേശത്തെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചാണ് ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകിയതെന്ന സംശയം ബലപ്പെടുകയാണ്. ഒപ്പം, ആഴക്കടൽ മൽസ്യബന്ധനകരാർ സംബന്ധിച്ച യാതൊരു വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് ഇദ്ദേഹം നൽകിയിട്ടില്ല.

സർക്കാരുമായി എന്തെങ്കിലും കരാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ബാധകമല്ലെന്ന മറുപടിയാണ് ഷിജു നൽകിയത്.
സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ച ഷിജു എം വർഗീസിനെതിരെ പരാതി ലഭിച്ചാൽ അന്വേഷണമുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്.

By Divya