തിരുവനന്തപുരം:
ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനം. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടതെന്നും വിമര്‍ശനം.
കൊവിഡ് കാലത്ത് പിഴവുകള്‍ കണ്ടെത്താനുള്ള പാര്‍ട്ടികളുെട പരിമിതി മറക്കരുത്. . ആക്ഷേപം ഉന്നയിക്കേണ്ട സമയത്ത് ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം പ്രതിപക്ഷ നേതാനിവോടായിരുന്നാല്‍ പോലും ചോദിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സിപിഐ വിമര്‍ശിക്കുന്നു.
തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ മത്സരിക്കരുത് എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് തരിഞ്ഞെടുപ്പ് കമ്മീഷനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നിരന്തരം നടത്തുന്ന വോട്ടര്‍പ്പട്ടിക വിവാദം കേന്ദ്ര ഭരണക്കാര്‍ക്കുള്ള അന്നമായിട്ടേ കരുതാനാകൂ. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളും അതിന്റെ നിലനില്‍പ്പും ആഗ്രഹിക്കുന്ന ആരായാലും തിരഞ്ഞെടുപ്പ് സംവിധാനങ്ങളുമായി കൂടിയാലോചനകളിലൂടെ പിഴവുകള്‍ തിരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതാണ് മാന്യത.
പ്രതിപക്ഷ നേതാവ് ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയുണ്ടാക്കും വിധമാണ്. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും മുന്നില്‍ ബോധ്യപ്പെടുത്താനുള്ള തെരുവു സര്‍ക്കസായിട്ടേ പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളെ കാണാനാകൂവെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.
https://www.facebook.com/2189188351131405/videos/275254000798832