Thu. Jan 9th, 2025
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘വാളയാറില്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ കൊലയാളികളെ സംരക്ഷിച്ച കേരള പൊലീസിന് ഒത്താശ ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്‍. പാലത്തായിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവിന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയതും ഇടതു സര്‍ക്കാരിന്റെ പൊലീസാണ്,’ ഹമീദ് വാണിയമ്പലം പറഞ്ഞു.

By Divya