Mon. Dec 23rd, 2024
ദോഹ:

ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കാന്‍ മുന്‍കൂട്ടി കൊവിഡ് ആര്‍ടി- പിസിആര്‍ പരിശോധന വേണ്ട. യാത്രാ ചട്ടങ്ങള്‍ പരിഷ്‌കരിച്ച വിവരം ഖത്തര്‍ എയര്‍വേയ്‌സാണ് അറിയിച്ചത്. ഇന്ത്യക്ക് പുറമെ അര്‍മേനിയ, ബംഗ്ലാദേശ്, ഇറാന്‍, ശ്രീലങ്ക, ബ്രസീല്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, താന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

നേരത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യാന്‍ മുന്‍കൂര്‍ കൊവിഡ് പരിശോധന നിര്‍ബന്ധമില്ലെങ്കിലും ലക്ഷ്യസ്ഥാനത്തുള്ള രാജ്യമോ ട്രാന്‍സിറ്റ് രാജ്യമോ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ അവ തുടരണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് കൂട്ടിച്ചേര്‍ത്തു.

By Divya