Mon. Dec 23rd, 2024
കൊച്ചി:

ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. ഇരട്ട വോട്ട് ഉള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടിയും വിഷയത്തില്‍ തുടർനടപടി ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഹൈക്കോടതി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകൾ സ്‌ക്രൂട്ടിണി കമ്മിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ചെന്നിത്തലയുടെ ആരോപണം.

By Divya