Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഒരു ഫോട്ടോയും വ്യത്യസ്ത പേരുകളും മേൽവിലാസവും ഉപയോഗിച്ച് വോട്ടർപട്ടികയിൽ വ്യാജവോട്ടുകൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോയിൽ വെവ്വേറെ പേരിലും മേൽവിലാസത്തിലും ആളെ ചേർത്തിരിക്കുന്നുവെന്നതാണ് ആക്ഷേപം.

തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തരത്തിൽ 7600 വോട്ടുകളും വട്ടിയൂർക്കാവിൽ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് ആക്ഷേപം. വോട്ടർപട്ടികയുടെ പകർപ്പുകളും സ്ഥാനാർത്ഥികൾ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തിൽ ക്രമക്കേട് നടക്കുന്നത്.

സർക്കാർ അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അട്ടിമറി നീക്കമെന്നും സ്ഥാനാർത്ഥികൾ ആരോപിച്ചു.
വോട്ടർപട്ടികയുടെ പകർപ്പടക്കം യുഡിഎഫ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

By Divya